ലക്ഷദ്വീപില്‍ എയര്‍ ആംബുലന്‍സുകള്‍ക്ക് നിയന്ത്രണം; രോഗികളെ മാറ്റാന്‍ അനുമതി വേണം; വീണ്ടും വിവാദ ഉത്തരവുമായി അഡ്മിനിസ്‌ട്രേറ്റര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2021 05:48 PM  |  

Last Updated: 26th May 2021 05:48 PM  |   A+A-   |  

lakshaweep_air_ambulance

ചിത്രം: പിടിഐ


 

കൊച്ചി:ലക്ഷദ്വീപിലെ എയര്‍ ആംബുലന്‍സ് സംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. 24-ാം തീയതി പുറത്തിറക്കിയ ഉത്തരവിലാണ് ഇതുള്ളത്. വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ മാറ്റേണ്ട രോഗികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നാലംഗ സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയര്‍ ആംബലന്‍സില്‍ മാറ്റാന്‍ സാധിക്കു. കമ്മിറ്റിയുടെ അനുമതി ഇല്ലെങ്കില്‍ രോഗികളെ കപ്പല്‍ മാര്‍ഗമേ മാറ്റാന്‍ സാധിക്കുകയുള്ളു. 

നേരത്തെ അതാത് ദ്വീപുകളിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് എയര്‍ ആംബുലന്‍സിന് അനുമതി നല്‍കാന്‍ സാധിക്കുമായിരുന്നു. പുതിയ തീരുമാനം ദ്വീപിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണാക്കുമുെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്. 

വിവിധ വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ കണ്ടെത്താനാവശ്യപ്പെടുന്ന പുതിയ ഉത്തരവും ഇറക്കിയിട്ടുണ്ട്.  കാര്യക്ഷമതയില്ലാത്ത ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടായേക്കും. വിവിധ വകുപ്പുകളിലെ കരാര്‍ ജീവനക്കാരായ ദ്വീപുകാരെ പിരിച്ചുവിട്ടതില്‍ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതിയ തീരുമാനം.