ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും വാക്‌സിന്‍ എടുക്കണം; കോവിഡ് ചില തിരിച്ചറിവുകള്‍ നല്‍കി: മോദി 

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാമാരിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാമാരിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധിപ്പേരുടെ ജീവിതത്തില്‍ ദുരന്തം വിതച്ച മഹാമാരി സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും കാരണമായി. ഈ ലോകം നാളെ ഇതുപോലെയായിരിക്കില്ല. ഭാവിയിലെ മാറ്റങ്ങള്‍ ഓര്‍മ്മിക്കപ്പെടുക കോവിഡിന് മുന്‍പും പിന്‍പും എന്ന നിലയിലായിരിക്കുമെന്നും മോദി പറഞ്ഞു. 

 ബുദ്ധ പൂര്‍ണിമയോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡിന് മുമ്പുള്ള ലോകമായിരിക്കില്ല വരാനിരിക്കുന്നത്. മുഴുവന്‍ രാജ്യങ്ങളെയും മഹാമാരി ബാധിച്ചു. എന്നാല്‍ ചില തിരിച്ചറിവുകള്‍ക്ക് ഇത് കാരണമായിട്ടുണ്ട്. കോവിഡിനെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരാന്‍ ഇത് സഹായകമാകുമെന്നും മോദി പറഞ്ഞു. 

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വാക്‌സിന്‍ നിര്‍ണായകമാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും മഹാമാരിയെ പരാജയപ്പെടുത്താനും വാക്‌സിന്‍ സുപ്രധാനമാണ്. മഹാമാരി ആരംഭിച്ച് ഒരു വര്‍ഷത്തിനകം വാക്‌സിന്‍ വികസിപ്പിച്ചെടുത്തത് മനുഷ്യരുടെ നിശ്ചയദാര്‍ഢ്യവും കഴിവുമാണ് വെളിവാക്കുന്നതെന്നും മോദി പറഞ്ഞു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുന്നണിപ്പോരാളികളെ മോദി വീണ്ടും അഭിനന്ദിച്ചു.

കോവിഡിനെ തുരത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.  അതേ സമയം മറ്റുവെല്ലിവിളികളെ നാം ശ്രദ്ധിക്കാതെ പോകരുത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. നദികളും കാടും അപകടാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com