ബി 1.617 ആദ്യം കണ്ടെത്തിയത് ഇന്ത്യയില്‍; 53 രാജ്യങ്ങളിലേക്കു വ്യാപിച്ചു: ഡബ്ല്യൂഎച്ച്ഒ

ബി 1.617 ആദ്യം കണ്ടെത്തിയത് ഇന്ത്യയില്‍; 53 രാജ്യങ്ങളിലേക്കു വ്യാപിച്ചു: ഡബ്ല്യൂഎച്ച്ഒ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജനീവ: കോവിഡിന്റെ ബി 1.617 വകഭേദത്തെ ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും നിലവില്‍ 53 രാജ്യങ്ങളില്‍ ഈ വകഭേദമുണ്ടെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ബി 1.617 വകഭേദത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തലാണ് ഡബ്ല്യൂഎച്ച്ഒയുടെ വിശദീകരണം.

ബി 1.617 വകഭേദത്തിന് മൂന്ന് ഉപവിഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പ്രതിവാര വിശദീകരണത്തില്‍ അറിയിച്ചു. ഇതില്‍ ബി 1.617.1 നാല്‍പ്പത്തിയൊന്നു രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. ബി 617.2 അന്‍പത്തിനാലു രാജ്യങ്ങളിലുണ്ട്. മൂന്നാമത്തെ ഉപവിഭാഗമായ ബി 1. 617.3 ആറു രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. 

കോവിഡിന്റെ ബി 1.617 വകഭേദം ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ വകഭേദം അതിവേഗം പടരുന്നതാണെന്നും വാക്‌സിനെ പ്രതിരോധിക്കുന്നുണ്ടോയെന്നു പരിശോധിക്കുകയാണെന്നും ഡബ്ല്യൂഎച്ച്ഒ പറയുന്നു. 

കഴിഞ്ഞ ഏഴു ദിവസത്തിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. എന്നാല്‍ രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ കുറവു വന്നിട്ടുണ്ട്. ഇന്ത്യയ്ക്കു പിന്നിലായി ബ്രസീല്‍, അര്‍ജന്റിന, അമേരിക്ക, കൊളംബിയ എന്നിവിടങ്ങളിലാണ് കൂടുതല്‍ കോവിഡ് കേസുകളുള്ളത്. 

ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ കുറയുണ്ടെങ്കിലും മരണ നിരക്ക് ഉയര്‍ന്നുനില്‍ക്കുകയാണെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com