വായ്പ തട്ടിപ്പ്; മെഹുൽ ചോക്സി ഡൊമിനിക്കയിൽ പിടിയിൽ, ഇന്ത്യക്ക് കൈമാറാൻ ധാരണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2021 07:22 AM  |  

Last Updated: 27th May 2021 07:22 AM  |   A+A-   |  

mehul

മെഹുൽ ചോക്സി/ഫയല്‍ ചിത്രം

 

ന്യൂഡൽഹി: വായ്പത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി അറസ്റ്റിൽ. രാജ്യം വിട്ടതിന് ശേഷം ഇയാൾ കരീബിയൻ രാജ്യമായ ആന്റി​ഗ്വയിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിൽ ഇവിടെ നിന്നും മുങ്ങിയ ഇയാളെ അയൽരാജ്യമായ ഡൊമിനിക്കയിൽ വെച്ചാണ് പിടികൂടിയത്. 

ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. പിന്നാലെ കാണാതായ ഇയാൾക്കു വേണ്ടി  ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെ ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. 

ഡൊമിനിക്കയിൽ നിന്ന് ഇയാളെ ഇന്ത്യയ്ക്കു കൈമാറാൻ ധാരണയായിട്ടുണ്ട്. അനന്തരവൻ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി പ്രതിയായിട്ടുള്ളത്.