പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു; ജീവനക്കാരുടെ സുരക്ഷയില്‍ ആശങ്ക; പ്രതികരണവുമായി ട്വിറ്റര്‍

ഇന്ത്യയില്‍ സമീപകാലത്ത് നടക്കുന്ന അഭിപ്രായ സ്വാന്ത്ര്യത്തിന് എതിരായ നടപടികളിലും തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയും സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ട്വിറ്റര്‍
ട്വിറ്റര്‍ ലോഗോ
ട്വിറ്റര്‍ ലോഗോ


ന്യൂഡല്‍ഹി: ഇന്ത്യയില്‍ സമീപകാലത്ത് നടക്കുന്ന അഭിപ്രായ സ്വാന്ത്ര്യത്തിന് എതിരായ നടപടികളിലും തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയും സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ട്വിറ്റര്‍. കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാമൂഹ്യ മാധ്യമ മാര്‍നിര്‍ദേശങ്ങളെക്കുറിച്ചുള്ള പ്രതികരണത്തിലാണ് ട്വിറ്റര്‍ ആശങ്കയറിയിച്ചിരിക്കുന്നത്. 

ഇന്ത്യയിലെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യവും സ്വകാര്യതയും സംരക്ഷിക്കാന്‍ ട്വിറ്ററിന് ബാധ്യതയുണ്ട്. ഐടി മാര്‍നിര്‍ദേശങ്ങളില്‍ കേന്ദ്രവുമായി ചര്‍ച്ച തുടരുമെന്നും ട്വിറ്റര്‍ അറിയിച്ചു. പൊലീസ് ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ആശങ്കയുണ്ട് എന്നും ട്വിറ്റര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ വ്യക്കമാക്കി. ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ട്വിറ്റര്‍ ഓഫീസുകളില്‍ ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡ് സൂചിപ്പിച്ചായിരുന്നു പ്രസ്താവന. 

സമൂഹമാധ്യമങ്ങള്‍ നടപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട നിയമങ്ങളില്‍ ആദ്യമായാണ് ട്വിറ്റര്‍ പ്രതികരിക്കുന്നത്. പരാതി പരിഹാരത്തിന് ഇന്ത്യയില്‍ ഓഫിസര്‍ വേണമെന്നും ഉള്ളടക്കത്തെ സംബന്ധിച്ച് നിയമപരമായ ഉത്തരവ് ഉണ്ടായാല്‍ 36 മണിക്കൂറിനുള്ളില്‍ ആ കണ്ടന്റ് നീക്കണം ചെയ്യണമെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളെയും ഡിജിറ്റല്‍ മീഡിയയെയും നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്നത്. എന്നാല്‍ നടപടി ഭരണഘടനാ ലംഘനമാണെന്നും സ്വകാര്യതയെ മാനിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി വാട്‌സാപ് കേന്ദ്രത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്യ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com