പെണ്‍കുട്ടിയെ നഗ്നയാക്കി; പിന്നാലെ  5 പേര്‍ ചേര്‍ന്ന്‌ ക്രൂരമര്‍ദ്ദനം; വീഡിയോ വൈറലായതിന് പിന്നാലെ പ്രതികളെ തേടി പൊലീസ്

പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിക്കുന്നതിനിടെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന വിഡിയോ ആണ് വൈറലായത്.
പൊലീസ് ട്വിറ്ററില്‍ പങ്കുവച്ച പ്രതികളുടെ ചിത്രം
പൊലീസ് ട്വിറ്ററില്‍ പങ്കുവച്ച പ്രതികളുടെ ചിത്രം

ന്യൂഡല്‍ഹി: അസമില്‍ അഞ്ചു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമര്‍ദനത്തിരയാക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് പ്രതികളെ തിരഞ്ഞ് പൊലീസ്. അസമില്‍ നടന്ന ഈ ക്രൂരകൃത്യം എന്നാണ് നടന്നതെന്നോ എപ്പോഴാണ് നടന്നതെന്നോ വ്യക്തമല്ല.

ഇതേതുടര്‍ന്ന് കുറ്റവാളികളായ അഞ്ചുപേരുടെ ചിത്രങ്ങള്‍ അസം പൊലീസ് പുറത്തുവിട്ടു. ചിത്രത്തിലുള്ളവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ കൈമാറണമെന്നും അസം പൊലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിക്കുന്നതിനിടെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന വിഡിയോ ആണ് വൈറലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com