ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡ് നിയന്ത്രണ മാർ​ഗനിർദേശം ജൂൺ 30 വരെ നീട്ടി കേന്ദ്ര സർക്കാർ; ടിപിആർ 10 ശതമാനം എങ്കിൽ നിയന്ത്രണം തുടരണം

രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ തുടരണം എന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം


ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശം നീട്ടി കേന്ദ്ര സർക്കാർ. ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്. 

രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ തുടരണം എന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. ലോക്ക്ഡൗൺ പിൻവലിക്കുന്നത് ഉചിതമായ സമയത്ത് മാത്രമായിരിക്കണം.  

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി വേണം പിൻവലിക്കാൻ. 10 ശതമാനം കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കിൽ നിയന്ത്രണം തുടരണമെന്നു നിർദ്ദേശമുണ്ട്. രാജ്യത്ത് കഴിഞ്ഞ 20 ദിവസമായി കോവിഡ് കേസുകൾ കുറഞ്ഞു വരികയാണ് എന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 

സംസ്ഥാനങ്ങളിൽ ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാലും കേസുകൾ കുറയുമെന്ന് തന്നെയാണ് കരുതുന്നത് എന്നും ആരോ​ഗ്യ മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com