കോവിഡ് വാക്സിൻ ബുക്ക് ചെയ്യാൻ 1075ൽ വിളിക്കാം; പുതിയ സംവിധാനം വരുന്നു

കോവിഡ്​ വാക്​സിനേഷനിൽ നിന്ന്​ ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം വരുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി:ഫോൺ കോളിലൂടെ വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കോവിഡ്​ വാക്​സിനേഷനിൽ നിന്ന്​ ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം വരുന്നത്. 1075 എന്ന ഹെൽപ്​ ലൈൻ നമ്പറിൽ വിളിച്ച്​ കോവിഡ്​ വാക്​സിൻ സ്​ലോട്ട്​ ബുക്ക്​ ചെയ്യാൻ സാധിക്കും.

കോവിഡ് സ്ലോട്ട് ബുക്ക് ചെയ്യാൻ പുതിയ സൗകര്യമാണ്​ ഒരുക്കുന്നതെന്ന്​ നാഷനൽ ഹെൽത്​ അതോറിറ്റി തലവൻ ആർ.എസ്​.ശർമ അറിയിച്ചു. ഇൻറർനെറ്റ്, സ്​മാർട്ട്​ ഫോണിന്റേയും സഹായമില്ലാതെ കോവിഡ്​ വാക്​സിന്​ ബുക്ക്​ ചൊയ്യാനാകില്ല എന്നത്​ ​ഗ്രാമീണ ജനതയോടുള്ള അവഗണനയാണെന്ന ആക്ഷേപം ഉയർന്നിരുന്നു.

കോവിൻ വെബ്​സൈറ്റ്​ വഴി മാത്രമേ വാക്​സിന്​ ബുക്ക്​ ചെയ്യാൻ കഴിയൂ എന്നതിനാൽ​ സാ​​ങ്കേതിക ജ്ഞാനമില്ലാത്ത വലിയൊരു വിഭാഗം കോവിഡ്​ വാക്​സിനേഷനിൽ നിന്ന്​ പുറത്തുനിൽക്കുന്ന സാഹചര്യമുണ്ട്. ഇതോടെയാണ്​ പുതിയ ഹെൽപ്​ ലൈൻ നമ്പർ വരുന്നത്​. 

കലക്​ടർമാർ മുതൽ പ്രാഥമിക ആരോഗ്യ ​കേന്ദ്രം ജീവനക്കാർ വരെയുള്ളവർ ഹെൽപ്​ ലൈൻ നമ്പർ സംബന്ധിച്ച്​ ഗ്രാമീണ ജനതയെ ബോധവത്​കരിക്കണം.ഹെൽപ്പ്​ ലൈൻ നമ്പറിൽ വിളിച്ച്​ കോവിഡ്​ വാക്​സിന്​ ബുക്ക്​ ചെയ്യാമെന്നത്​ ഗ്രാമീണ ജനതക്ക്​ ഏറെ ഉപകാരമാകുമെന്നും നാഷനൽ ഹെൽത്​ അതോറിറ്റി തലവൻ ആർഎസ്​ശർമ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com