'മഹത്തായ ആദരം, പ്രചോദനാത്മകം'- പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ ഇനി സേനയുടെ ഭാഗം (വീഡിയോ)

'മഹത്തായ ആദരം, പ്രചോദനാത്മകം'- പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സൈന്യത്തില്‍ അംഗമായി (വീഡിയോ)
ക്യാപ്റ്റൻ നിതിക കൗൾ/ ‌ട്വിറ്റർ
ക്യാപ്റ്റൻ നിതിക കൗൾ/ ‌ട്വിറ്റർ

ചെന്നൈ: പുല്‍വാമയില്‍ തീവ്രവാദ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു. 2019ല്‍ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ മരിച്ച സൈനികന്‍ മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ടിയാലിന്റെ ഭാര്യ നിതിക കൗളാണ് ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് സൈന്യത്തില്‍ അംഗമായത്. 

കരസേനയുടെ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ അവരുടെ പട്ടാള യൂണിഫോമില്‍ സ്റ്റാര്‍ പതിപ്പിച്ചു. കരസേനയുടെ വടക്കന്‍ കമാന്‍ഡ് ലെഫ്റ്റനന്റ് ജനറല്‍ വൈകെ ജോഷിയില്‍ നിന്നാണ് അവര്‍ സ്റ്റാറുകള്‍ സ്വീകരിച്ചത്. 

പ്രതിരോധ മന്ത്രാലയത്തിന്റെ ഉധംപുര്‍ പിആര്‍ഒയുടെ ഓഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ ചടങ്ങിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തിയത്. ഭര്‍ത്താവിനോടുള്ള ആദര സൂചകമായി അവര്‍ സൈനിക യൂണിഫോം സ്വീകരിച്ചതായി വീഡിയോക്കൊപ്പമിട്ട കുറിപ്പില്‍ പറയുന്നു. 

സൈനികന്‍ വീരമൃത്യു വരിച്ചാലും സൈന്യം ഒരിക്കലും കുടുംബത്തെ കൈവിടില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്ന് ഒരാള്‍ കമന്റ് ചെയ്തു. വീരമൃത്യു വരിച്ച ഭര്‍ത്താവിന് നല്‍കുന്ന ഏറ്റവും മഹത്തരമായ ആദരം. ശരിക്കും പ്രചോദനാത്മകമായ കഥ എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com