ഈ ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഓര്‍ത്തുവെക്കൂ; നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

1075, 1098, 14567, 08046110007 എന്നീ ദേശീയനമ്പറുകള്‍ പ്രദര്‍ശിപ്പിക്കാനാണ് ടെലിവിഷന്‍ ചാനലുകളോട്‌ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി നാല് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ചാനലുകളോട് നിര്‍ദ്ദേശിച്ചു.ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ടിക്കറുകളായി ഇടവേളകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ചാനലുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു

1075, 1098, 14567, 08046110007 എന്നീ ദേശീയനമ്പറുകള്‍ പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. 1075 ആരോഗ്യ- കുടുംബക്ഷേമവുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ലൈന്‍ നമ്പറാണ്. 1098ല്‍ വനിതാ ശിശുക്ഷേമവുമായി ബന്ധപ്പെട്ട് വിളിക്കാവുന്ന നമ്പറാണ്. 14567 വയോധികര്‍ക്കും 08046110007 മാനസികാകാരോഗ്യവുമായി ബന്ധപ്പെട്ട സഹായം തേടുന്നതിനും വേണ്ടിയുമാണ്. 

മഹാമാരിയ്‌ക്കെതിരായ  പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം വലിയ പങ്കുവഹിച്ചവരാണ് മാധ്യമങ്ങള്‍. പൊതുജനങ്ങളില്‍ കോവിഡ് അവബോധം സൃഷ്ടിക്കുന്നതിനയായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയവയെല്ലാം ജനങ്ങളെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com