വീണ്ടും പറക്കുന്ന അണ്ണാന്‍?; കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴ്വാരത്തിലേക്ക് പറന്നിറങ്ങി, അമ്പരപ്പിക്കുന്ന വീഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 30th May 2021 02:46 PM |
Last Updated: 30th May 2021 02:46 PM | A+A A- |

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് പറക്കുന്ന അജ്ഞാത ജീവി
ദേശാടനപ്പക്ഷികളും പരുന്തും പറക്കുന്നത് വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട്. വായുവില്‍ ചിറക് വിരിച്ച് പറന്നുനടക്കുന്ന പരുന്തിനെ കണ്ടാല്‍ ഒരു നിമിഷമെങ്കിലും നിന്നുപോകാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ പറക്കുന്ന അണ്ണാന്‍ ആണോ എന്ന് ഒറ്റനോട്ടത്തില്‍ സംശയം തോന്നുന്ന ഒരു ജീവിയുടെ അമ്പരപ്പിക്കുന്ന പറക്കലാണ് സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴ് വാരത്തിലേക്ക് പറക്കുന്ന ജീവിയുടെ വീഡിയോയാണ് അതിശയിപ്പിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇത് പറക്കുന്ന അണ്ണാന്‍ ആണ് എന്ന് തോന്നും. എന്നാല്‍ ഏതുതരം ജീവിയാണെന്നോ എവിടെയാണെന്നോ വ്യക്തമല്ല.
Have you seen this incredible glider? pic.twitter.com/mA5ak9T61I
— Susanta Nanda IFS (@susantananda3) May 29, 2021