ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ്; ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2021 04:28 PM  |  

Last Updated: 30th May 2021 04:28 PM  |   A+A-   |  

stan_swamy

ചിത്രം: ട്വിറ്റര്‍

 

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലില്‍ കഴിയുന്ന ക്രൈസ്തവ പുരോഹിതന്‍ ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യാവസ്ഥ മോശമായി അത്യാസന്ന നിലയിലായ അദ്ദേഹത്തെ തലോജ സെന്‍ട്രല്‍ ജയിലില്‍നിന്നും ഇന്നലെ രാത്രി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വെന്റിലേറ്റര്‍ സഹായത്തോടെയാണ് 84കാരനായ ഫാദര്‍ കഴിയുന്നത്. ഉറ്റവരെ പോലും തിരിച്ചറിയാനാവുന്നില്ലെന്ന് ബംഗളൂരു ആസ്ഥാനമായ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോ സേവ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ക്കിന്‍സണ്‍സ്, നടുവേദന, കേള്‍വി ശക്തി നഷ്ടപ്പെടല്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളാണ് അദ്ദേഹത്തെ അലട്ടുന്നത്.

ആരോഗ്യശേഷി കുറഞ്ഞു വരികയാണെന്നും ജാമ്യം വേണമെന്നും സ്റ്റാന്‍ സ്വാമി കഴിഞ്ഞയാഴ്ച ബോംബെ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ഹര്‍ജിയെ തുടര്‍ന്ന് സ്‌കാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.