വിവാഹവാഗ്ദാനം നല്‍കി 7 വര്‍ഷം പീഡിപ്പിച്ചു; യുവതി ഗര്‍ഭിണി; 23കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2021 12:53 PM  |  

Last Updated: 30th May 2021 12:53 PM  |   A+A-   |  

Stop_Rape_Image

ഫയല്‍ ചിത്രം

 

ലക്‌നൗ: വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഏഴ് വര്‍ഷം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. 21 കാരിയുടെ പരാതിയില്‍ 23കാരനായ യാദവേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം.

കഴിഞ്ഞ ഏഴുവര്‍ഷമായി ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതിനിടെ യുവതി ഗര്‍ഭിണിയായി. ഇക്കാര്യം യുവതി അറിയിച്ചിട്ടും ഇയാള്‍ വിവാഹം കഴിക്കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

രണ്ടുപേരും ബാലിയ ജില്ലയിലെ ഒരുനെറ്റ് വര്‍ക്കിങ് കമ്പനിയിലെ ജീവനക്കാരാണ്.