മുറി അകത്തുനിന്ന് പൂട്ടി, ജീവിത പങ്കാളിയുടെ തല ടാപ്പില്‍ ഇടിപ്പിച്ചു, 24കാരിയുടെ കൊലപാതകത്തില്‍ 19കാരന്‍ പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2021 11:19 AM  |  

Last Updated: 30th May 2021 11:19 AM  |   A+A-   |  

MURDER CASE

പ്രതീകാത്മക ചിത്രം

 

മുംബൈ: മഹാരാഷ്ട്രയില്‍ 19കാരന്‍ 'ലിവ് ഇന്‍ പാര്‍ട്ണറായ' 24കാരിയെ കൊലപ്പെടുത്തി. ശുചിമുറിയില്‍ ടാപ്പില്‍ തല ഇടിപ്പിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയ കൗമാരക്കാരനെ പൊലീസ് പിടികൂടി.

മുംബൈയിലെ അന്ധേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കൂടെ താമസിക്കുന്ന ജ്യോതി ഗൗഡയെ നിയാസ് അന്‍സാരിയാണ് കൊലപ്പെടുത്തിയത്. ചപ്പുചവറുകള്‍ ശേഖരിച്ച് വിറ്റിരുന്നവരാണ്.  വഴക്കിനെ തുടര്‍ന്നാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു.

ജ്യോതി ഗൗഡ ശുചിമുറിയില്‍ പോകുന്നത് കണ്ട അന്‍സാരി പിന്തുടര്‍ന്നു. തുടര്‍ന്ന് മുറി അകത്തുനിന്ന് പൂട്ടി ആക്രമിക്കുകയായിരുന്നു. ജ്യോതി ഗൗഡയുടെ തല ടാപ്പില്‍ ഇടിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പുറത്തിറങ്ങിയ നിയാസ്, വാഷ്‌റൂം ക്ലീനറെ തള്ളിയിട്ട ശേഷ ഓടിക്കളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശുചിമുറി ജീവനക്കാരന്‍ പൊലീസിനെ വിവരം അറിയിച്ചു. പശ്ചിമ ബംഗാളിലേക്ക് കടക്കാന്‍ ശ്രമിച്ച കൗമാരക്കാരനെ പൊലീസ് അന്വേഷണത്തിന് ഒടുവില്‍ പിടികൂടുകയായിരുന്നു.