തമിഴ്‌നാട്ടില്‍ ഇന്ന് 27,936പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ ആശ്വാസം
By സമകാലിക മലയാളം ഡെസ്ക് | Published: 31st May 2021 08:57 PM |
Last Updated: 31st May 2021 08:57 PM | A+A A- |

ഫയൽ ചിത്രം
ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് 27,936പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 31,223പേര്‍ രോഗമുക്തരായി. 478പേര്‍ മമരിച്ചു. 3,01,787പേരാണ് ചികിത്സയിലുള്ളത്.
അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുകയാണ്. 15,077പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 184പേര്‍ മരിച്ചു. 33,000പേര്‍ രോഗമുക്തരായി.
57,46,892പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ രോഗം ബാധിച്ചത്. 2,53,367പേര്‍ ചികിത്സയിലുണ്ട്. കര്‍ണാടകയില്‍ ഇന്ന് 16,604പേര്‍ക്കാണ് രോഗം ബാധിച്ചത്. 44,473പേര്‍ രോഗമുക്തരായി. 411പേര്‍ മരിച്ചു. 3,13,730പേരാണ് ചികിത്സയിലുള്ളത്.