പുകവലിക്കുന്നവരാണോ?; കോവിഡ് മരണത്തിന് സാധ്യത കൂടുതല്‍; റിപ്പോര്‍ട്ട്

കോവിഡിനെ അതിജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം പുകവലി അവസാനിപ്പിക്കണം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: പുകയില ഉപയോഗിക്കുന്നവരില്‍ കോവിഡ് മരണത്തിന് സാധ്യത കുടൂതലെന്ന് റിപ്പോര്‍ട്ട്. കോവിഡ് പകര്‍ച്ചവ്യാധിക്കിടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കണമെങ്കില്‍  പുകയില ഉപയോഗം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പുകയില വിരുദ്ധ സമിതി പറയുന്നു. ലോകപുകയില വിരുദ്ധദിനത്തിലാണ് സന്നദ്ധ സംഘടനയുടെ ആഹ്വാനം.

വൈറസ് ബാധയ്ക്കിടെ പുകയില ഉപയോഗിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അതുകൊണ്ട് കോവിഡിനെ അതിജീവിക്കാന്‍  ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം പുകവലി അവസാനിപ്പിക്കണമെന്ന് ഡോ. ശേഖര്‍സാല്‍ക്കര്‍ പറയുന്നു.

ഇത്തവണത്തെ പുകയില വിരുദ്ധദിനത്തിന്റെ സന്ദേശം ഉപേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നതാണ്. അതിനാല്‍ പുകയില ഉപയോഗിക്കുന്നവര്‍ ആ ശീലം ഉപേക്ഷിക്കാന്‍ തയ്യാറാവണം. പകരം സൈക്കിളിങ്, നീന്തല്‍, യോഗ എന്നിവ പരീശീലിക്കാന്‍ തയ്യാറാവണമെന്നും ഡോക്ടര്‍ സാല്‍ക്കര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com