മമതയുടെ തേരോട്ടം; ബംഗാളില്‍ തൃണമൂലിന് വന്‍ ലീഡ്; ഹിമാചലില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്, അസമില്‍ ഭരണകക്ഷി മുന്നില്‍

രാജ്യത്തെ പതിമൂന്നു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ,ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം/പിടിഐ
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം/പിടിഐ


ന്യൂഡല്‍ഹി: രാജ്യത്തെ പതിമൂന്നു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ,ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭ സീറ്റുകളിലും ഒരു ലോക്‌സഭ സീറ്റിലും കോണ്‍ഗ്രസ് മുന്നിലാണ്. ഭരണകക്ഷിയായ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ബംഗാളില്‍ നാല് നിയമസഭ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റ് ഉള്‍പ്പെടെ തൃണമൂല്‍ പിടിച്ചെടുത്തു. ബിജെപിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ദിന്‍ഹാതയില്‍ 1,21,890 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടിഎംസി സ്ഥാനാര്‍ത്ഥി ഉദ്യാന്‍ ഗുഹ വിജയിച്ചത്. 

ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് വേണ്ടി ഭബാനിപ്പൂരില്‍ എംഎല്‍എ സ്ഥാനം രാജിവച്ച ശോഭന്‍ദേബ് ചതോപാധ്യയ ഖര്‍ദ മണ്ഡലത്തില്‍ നിന്ന് 94,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 

അതേസമയം, അസമില്‍ ഭരണകക്ഷിയായ ബിജെപി നേട്ടമുണ്ടാക്കി. അഞ്ചു സീറ്റുകളിലും ബിജെപിയാണ് മുന്നില്‍. കര്‍ണാടകയില്‍ ഓരോ സീറ്റുകളില്‍ വീതം കോണ്‍ഗ്രസും ബിജെപിയും വിജയമുറപ്പിച്ചു. 

ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഭ സിങ് വിജയിച്ചു. മേഘാലയയില്‍ ഭരണകക്ഷിയായ എന്‍പിപിയും സഖ്യകക്ഷി യുഡിപിയും മൂന്നു സീറ്റുകളില്‍ വിജയം ഉറപ്പിച്ചു. 

കേന്ദ്രഭരണ പ്രദേശമായ ദാദ്ര നാഗര്‍ ഹവേലി ലോക്‌സഭ സീറ്റില്‍ ബിജെപിയെ ശിവസേന അട്ടിമറിച്ചു. ആത്മഹത്യ ചെയ്ത എംപി മോഹന്‍ ദേല്‍ക്കറിന്റെ ഭാര്യ കലാബെന്‍ ദേല്‍കര്‍ 13,000വോട്ടിന് മുന്നിലാണ്. മധ്യപ്പദേശില്‍ ബിജെപി രണ്ടു സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയം ഉറപ്പിച്ചു. 

തെലങ്കാനയിലെ ഹുസൂറാബാദ് മണ്ഡലത്തില്‍ ബിജെപിയാണ് മുന്നില്‍. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ ദേഗ്ലൂരിലും കോണ്‍ഗ്രസാണ് മുന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com