ഗര്‍ഭിണിയായ യുവതിയെ തീ കൊളുത്തിക്കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ : ഗര്‍ഭിണിയെ തീകൊളുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയില്‍ കല്‍വ മഫത്‌ലാല്‍ കോളിനിയിലാണ് സംഭവം. ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് അനില്‍ ബഹാദൂര്‍ ചൗരസ്യ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

28 കാരിയായ യുവതിയെയാണ് ഇയാള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഇവര്‍ ആറുമാസം ഗര്‍ഭിണിയായിരുന്നു. തിങ്കളാഴ്ച രാത്രി 12.30 ഓടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം നടന്നത്. സമീപവാസികള്‍ ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

30 കാരനായ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വഴക്ക് മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് യുവതിയെ തീ കൊളുത്തുകയായിരുന്നു എന്ന് കല്‍വ പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com