പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍ 

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍

ശ്രീനഗര്‍: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് പാകിസ്ഥാന്‍ വഴി ഷാര്‍ജയിലേക്ക് പുറപ്പെടുന്ന വിമാനങ്ങള്‍ക്കാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ വ്യോമപാത നിഷധിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

നിര്‍ഭാഗ്യകരമായ സംഭവമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. 2009-10 കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും സമാനമായ നിലയില്‍ പാകിസ്ഥാന്‍ വ്യോമപാത അനുവദിച്ചിരുന്നില്ലെന്നും ട്വീറ്റില്‍ പറയുന്നു.

നേരത്തെ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇറ്റലിയില്‍ പോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച വിമാനത്തിന് പാകിസ്ഥാന്‍ വ്യോമപാത അനുവദിച്ചിരുന്നു. വിദേശപര്യടനം പൂര്‍ത്തിയാക്കി മോദി നാട്ടിലേക്ക് മടങ്ങിവന്നതും പാകിസ്ഥാന്റെ  വ്യോമപാത ഉപയോഗിച്ചാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com