കശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമം, ഭീകരതയ്ക്ക് ചുട്ടമറുപടി; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് മോദി (വീഡിയോ)

മിന്നലാക്രമണത്തിന് ശേഷം ജമ്മുകശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമമെന്ന് പാകിസ്ഥാനെ ഉദ്ദേശിച്ച് മോദി ആഞ്ഞടിച്ചു
കശ്മീരില്‍ മോദി സൈനികരെ അഭിസംബോധന ചെയ്യുന്നു, എഎന്‍ഐ
കശ്മീരില്‍ മോദി സൈനികരെ അഭിസംബോധന ചെയ്യുന്നു, എഎന്‍ഐ

ശ്രീനഗര്‍:  ദീപാവലി ആഘോഷത്തിനിടെ, പാകിസ്ഥാന് പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നലാക്രമണത്തിന് ശേഷം ജമ്മുകശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമമെന്ന് പാകിസ്ഥാനെ ഉദ്ദേശിച്ച് മോദി ആഞ്ഞടിച്ചു. എന്നാല്‍ ഭീകരതയ്ക്ക് ഇന്ത്യ ചുട്ടമറുപടി നല്‍കി. എല്ലാ സൈനികരും തന്റെ കുടുംബാംഗങ്ങളെ പോലെയെന്നും പതിവ് പോലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ ജമ്മുകശ്മീരില്‍ എത്തിയ മോദി പറഞ്ഞു.

 ജമ്മുകശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമം

മിന്നലാക്രമണത്തില്‍ സൈനികര്‍ വഹിച്ച പങ്ക് ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. നമ്മുടെ സൈനികര്‍ രാജ്യത്തിന്റെ സുരക്ഷാ കവചമാണ്. രാജ്യത്തെ ജനങ്ങള്‍ സമാധാപരമായി ഉറങ്ങാന്‍ കിടക്കുന്നത് ഇവര്‍ അതിര്‍ത്തി കാക്കുന്നത് കൊണ്ടാണ്. ഉത്സവങ്ങള്‍ ആഘോഷമാക്കാന്‍ സാധിക്കുന്നതും സൈനികര്‍ അതിര്‍ത്തിയില്‍ തീര്‍ത്ത സുരക്ഷാ കവചം കൊണ്ടാണെന്നും മോദി ഓര്‍മ്മിപ്പിച്ചു.

ഓരോ ദീപാവലിയും സൈനികര്‍ക്കൊപ്പമാണ് താന്‍ ചെലവഴിച്ചത്. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ സൈനികര്‍ക്കുള്ള അനുഗ്രഹവുമായാണ് താന്‍ ഇവിടെ എത്തിയതെന്നും മോദി പറഞ്ഞു. നേരത്തെ സുരക്ഷാ സേനയ്ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ സംഭരിക്കുന്നതിന് വര്‍ഷങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍ പ്രതിരോധരംഗം സ്വയംപര്യാപ്തത ആര്‍ജ്ജിക്കാന്‍ ശ്രമം ആരംഭിച്ചതോടെ വലിയ മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങിയതായും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com