ആര്യന്‍ ഖാന്‍ കേസിലെ മുഖ്യ ആസൂത്രകന്‍ എന്‍സിപിയുമായി അടുത്ത ബന്ധമുള്ളയാള്‍; ആരോപണവുമായി ബിജെപി

ആര്യന്‍ ഖാന്‍ പ്രതിയായ മുംബൈ മയക്കുമരുന്നു കേസില്‍ എന്‍സിപിയ്‌ക്കെതിരെ ആരോപണവുമായി ബിജെപി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ മുംബൈ മയക്കുമരുന്നു കേസില്‍ എന്‍സിപിയ്‌ക്കെതിരെ ആരോപണവുമായി ബിജെപി. കേസിലെ മുഖ്യ ആസൂത്രകനായ സുനില്‍ പാട്ടീലിന് എന്‍സിപി നേതാക്കളുമായി അടുത്തബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. 

ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍ണമായ ശ്രമങ്ങള്‍ കേസിലുണ്ടായെന്ന് ബിജെപി നേതാവ് മോഹിത് ഭര്‍തിയ പറഞ്ഞു. 'ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനാണ് സുനില്‍ പാട്ടീലിനെ ഗൂഢാലോചനയ്ക്ക് വിട്ടത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മഹാരാഷ്ട്ര മന്ത്രിമാര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കണം'- അദ്ദേഹം പറഞ്ഞു. 

മന്ത്രിമാര്‍ മയക്കുമരുന്ന മാഫിയയെ പിന്തുണയ്ക്കുകയാണോ ചെയ്യുന്നത്? അതോ ഒരു ഓഫീസറെ ഉന്നം വയ്ക്കുകയാണോ? മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള മയക്കുമരുന്ന് കച്ചവടക്കാരനുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

'ആര്യന്‍ ഖാന്‍ കേസിലെ മുഖ്യ ആസൂത്രകന്‍ സുനില്‍ പാട്ടീലാണ്. കഴിഞ്ഞ 20വര്‍ഷമായി എന്‍സിപിയുമായി ബന്ധം പുലര്‍ത്തുന്നയാളാണ് സുനില്‍. അനില്‍ ദേശ്മുഖിന്റെയും മകന്‍ ഋഷികേശ് ദേശ്മുഖിന്റെയും സുഹൃത്താണ്. 1999മുതല്‍ 2014വരെ ആഭ്യന്തരവകുപ്പിന്റെ സഹായത്തോടെയാണ് പാട്ടീല്‍ മയക്കുമരുന്ന് റാക്കറ്റ് നടത്തിവന്നത്. കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന കാര്യം എന്‍സിബിയോട് പറയാന്‍ സാം ഡിസൂസയോട്വിളിച്ചു പറഞ്ഞത് പാട്ടീല്‍ ആണ്. '- മോഹിത് ഭര്‍തിയ പറഞ്ഞു. കേസിലെ പ്രധാന സാക്ഷിയായ കിരണ്‍ ഗോസാവി സുനില്‍ പാട്ടിലിന്റെ ആളാണെന്നും മോഹിത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com