ചെന്നൈയിൽ കനത്ത മഴ; ന​ഗരത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ, മഴ തുടരുമെന്ന് മുന്നറിയിപ്പ്

2015 നു ശേഷം ചെന്നൈയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ചെന്നൈ; ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ചെന്നൈയിൽ കനത്ത മഴ. രാത്രി മുഴുവനും പെയ്ത മഴയിൽ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2015 നു ശേഷം ചെന്നൈയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. 

നുന്‍ഗംബക്കത്ത് 20.8 സെന്റീ മീറ്ററും മീനംബക്കത്ത് 9.4 സെന്റീമീറ്ററും എന്നോറില്‍ 8 സെന്റീ മീറ്ററുമാണ് ഞായറാഴ്ച എട്ടുവരെ മഴ പെയ്തത്. കനത്ത മഴയെ തുടര്‍ന്ന് നിരവധി തെരുവുകളും സമീപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ടി നഗര്‍, വ്യസര്‍പടി, റോയപേട്ട, അടയാര്‍ തുടങ്ങിയ നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കലക്ടർമാർക്ക് നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com