യുപിയില്‍ പിടിമുറുക്കാന്‍ ബിജെപി; 700 നേതാക്കള്‍ക്ക് അമിത് ഷായുടെ 'സ്‌പെഷ്യല്‍ ക്ലാസ്'

ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ബിജെപി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 700 ബിജെപി നേതാക്കള്‍ക്ക് ക്ലാസെടുക്കും. വാരണാസിയിലാണ് പരിപാടി. 

ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും അമിത് ഷാ വിലയിരുത്തും. 98 ജില്ലാ പ്രസിഡന്റുമാര്‍, 403 നിയമസഭ മണ്ഡലങ്ങളുടെയും ചാര്‍ജുള്ള നേതാക്കള്‍, ആറ് മേഖലാ പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ആര്‍എസ്എസ്, ബിജെപി മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രി യോഗി ആദിത്യനാഥും യോഗത്തില്‍ പങ്കെടുക്കും. 

അഖിലേഷിന്റെ പെര്‍ഫ്യൂം

ഉത്തര്‍പ്രദേശില്‍ പെര്‍ഫ്യൂം വിതരണവുമായി സമാജ്‌വാദി പാര്‍ട്ടി. പാര്‍ട്ടി എംഎല്‍സി പമ്‌നി ജയിന്‍ നിര്‍മ്മിച്ച പെര്‍ഫ്യൂമുകളുടെ വിതരണ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രിയും എസ്പി നേതാവുമായി അഖിലേഷ് യാദവ് നിര്‍വഹിച്ചു. സോഷ്യലിസത്തിന് വേണ്ടിയുള്ള പെര്‍ഫ്യൂമാണ് ഇതെന്ന് അഖിലേഷ് പറഞ്ഞു.

ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വന്തം പേരില്‍ പെര്‍ഫ്യൂം പുറത്തിറക്കുന്നത്. പാര്‍ട്ടി കൊടിയുടെ നിറമായ ചുവപ്പും പച്ചയും ആണ് പെര്‍ഫ്യൂം കുപ്പിയ്ക്കും നല്‍കിയിരിക്കുന്നത്.

ഈ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ ആളുകള്‍ക്ക് സോഷ്യലിസത്തിന്റെ ഗന്ധം മനസ്സിലാകുമെന്ന് പമ്‌നി ജെയിന്‍ പറഞ്ഞു. 2022ല്‍ ഈ പെര്‍ഫ്യൂം വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com