ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുതിയ നിയമം; സാമൂഹ്യമാധ്യമ ഇടപെടലുകള്‍ക്ക് മാര്‍ഗനിര്‍ദേശം; നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രസര്‍ക്കാര്‍

സമൂഹമാധ്യമ ഇടപെടലുകള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും
രാജീവ് ചന്ദ്രശേഖര്‍
രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്ര നിയമനിര്‍മാണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സമൂഹമാധ്യമ ഇടപെടലുകള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും കരട് തയാറാക്കുകയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കരുത്. ഇന്റര്‍നെറ്റ് സുരക്ഷിതവും ഉപഭോക്താക്കള്‍ക്ക് വിശ്വാസ്യയോഗ്യവുമായിരിക്കണം. ഇടനിലക്കാര്‍ ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ളവരായിക്കണം. ചില നിയമങ്ങള്‍ നിലവില്‍ വരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com