ലോക്കപ്പില്‍ 2 അടി ഉയരമുള്ള പൈപ്പില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് വിശദീകരണം; യുപി പൊലീസിനെതിരെ കുടുംബം

പൊലീസ്​ ലോക്കപ്പിൽ സംശയാസ്പദമായ നിലയിൽ യുവാവിനെ മരിച്ച നിലയലിൽ കണ്ടെത്തി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ലക്നൗ: ഉത്തർപ്രദേശിൽ പൊലീസ്​ ലോക്കപ്പിൽ സംശയാസ്പദമായ നിലയിൽ യുവാവിനെ മരിച്ച നിലയലിൽ കണ്ടെത്തി. പെൺകുട്ടിയുമായി ഒളിച്ചോടിയെന്നാരോപിച്ചാണ് യുവാവിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തത്.  ‌യുവാവിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കൊലപാതകമാണെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. ഇത്  സംബന്ധിച്ച്5 പൊലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. 

തലസ്ഥാനമായ ലക്നൗവിൽ നിന്നും 270 കിലോ മീറ്റർ പടിഞ്ഞാറ്​ ഈതിലാണ്​ സംഭവം. ചൊവ്വാഴ്ച രാവിലെയാണ്​ അൽതാഫിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ്​ സ്​റ്റേഷനിലേക്ക്​ വിളിച്ച്​ വരുത്തുന്നത്​. പെൺകുട്ടിയെ തട്ടികൊണ്ടു പോയി നിർബന്ധിതമായി വിവാഹം ചെയ്​തുവന്ന പരാതി അൽതാഫിനെതിരെ ലഭിച്ചിട്ടുണ്ടെന്നാണ്​ പൊലീസ്​ പറയുന്നത്​.

സ്​റ്റേഷനിലെത്തിയ ശുചിമുറിയിൽ പോയ അൽതാഫ്​ കുറേ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന്​ അവിടെ ചെന്ന്​ നോക്കിയപ്പോൾ ജാക്കറ്റ്​ ഉപയോഗിച്ച്​ ഇയാളെ പെപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു​​വെന്നാണ്​ പൊലീസ്​ പറയുന്നത്​. അൽതാഫിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന്​ ഈത്​ ​പൊലീസ്​ മേധാവി റോഹൻ പ്രമോദ്​ പറഞ്ഞു.

അതേസമയം, അൽതാഫിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ്​ കുടുംബം ആരോപിക്കുന്നത്​. തിങ്കളാഴ്ച രാത്രി എട്ട്​ മണിയോടെയാണ്​ അൽതാഫിനെ പൊലീസ്​ കസ്റ്റഡിയിലെടുത്തതെന്ന്​ പിതാവ്​ പറഞ്ഞു. പൊലീസ്​ സ്​റ്റേഷനിൽ അൽതാഫിന്‍റെ വിവരമറിയാൻ ചെന്നപ്പോൾ ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം മകൻ മരിച്ചുവെന്ന വാർത്ത ചില പ്രാദേശിക മാധ്യമപ്രവർത്തകർ വഴിയാണ്​ അറിഞ്ഞത്​. തന്‍റെ മകൻ നിരപരാധിയാണെന്നും പിതാവ്​ പറഞ്ഞു. അൽതാഫിനെ മജിസ്​ട്രേറ്റിന്​ മുമ്പാകെ ഹാജരാക്കുന്നതിലും പൊലീസ്​ വീഴ്ച വരുത്തിയെന്ന്​ കുടുംബം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com