പൊലീസിനെ അറിയിച്ചതിന് പ്രതികാരം; വീട് ബോംബ് വച്ചു തകര്‍ത്തു; ഒരു കുടുംബത്തിലെ നാലുപേരെ മാവോയിസ്റ്റുകള്‍ തൂക്കി കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 08:52 PM  |  

Last Updated: 14th November 2021 08:52 PM  |   A+A-   |  

maoist-

പ്രതീകാത്മക ചിത്രം

 

പറ്റ്‌ന: ബിഹാറിലെ ഗയയില്‍ മാവോയിസ്റ്റുകള്‍ ഒരു കുടുംബത്തിലെ നാലു പേരെ തൂക്കിക്കൊന്നു. ദുമാരിയ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണു സംഭവം. വീടു ബോംബു വച്ചു തകര്‍ത്ത ശേഷമാണ് സമീപത്തായി നാലു പേരെ തൂക്കിക്കൊന്നത്. 

സഹോദരന്മാരായ സതേന്ദ്ര സിങ്, മഹേന്ദ്രസിങ്, ഭാര്യമാരായ മനോരമ ദേവി, സുനിത സിങ് എന്നിവരാണു കൊല്ലപ്പെട്ടത്. മാര്‍ച്ചില്‍ ഗയയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിനു പ്രതികാരമായാണ് ഗ്രാമീണര്‍ക്കെതിരെയുള്ള ആക്രമണം. 

മാവോയിസ്റ്റുകളെ കുറിച്ചുള്ള വിവരം പൊലീസിനു ചോര്‍ത്തിക്കൊടുത്തത് ഇവരാണെന്ന സംശയത്തിലായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് സിപിഐ (മാവോയിസ്റ്റ്) പതിച്ച പോസ്റ്ററില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ചോളം പേരുള്‍പ്പെട്ട മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയത്.