മരണാനന്തര ചടങ്ങിന് കടല വിറ്റ് സ്വരുക്കൂട്ടി വെച്ച പണം കവര്‍ന്നു; 90കാരന് ഒരു ലക്ഷം രൂപ നല്‍കി ഐപിഎസ് ഉദ്യോഗസ്ഥന്‍, അഭിനന്ദന പ്രവാഹം 

പണം നഷ്ടമായതോടെ എന്തു ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞ തെരുവു കച്ചവടക്കാരന് സ്വന്തം കയ്യില്‍ നിന്ന് ഒരു ലക്ഷം രൂപ നല്‍കിയ ഐപിഎസ് ഓഫീസര്‍ക്ക് അഭിനന്ദനപ്രവാഹം
സന്ദീപ് ചൗധരി, അബ്ദുള്‍ റഹ്മാന്‍: ട്വിറ്റര്‍
സന്ദീപ് ചൗധരി, അബ്ദുള്‍ റഹ്മാന്‍: ട്വിറ്റര്‍

ശ്രീനഗര്‍: പണം നഷ്ടമായതോടെ എന്തു ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞ തെരുവു കച്ചവടക്കാരന് സ്വന്തം കയ്യില്‍ നിന്ന് ഒരു ലക്ഷം രൂപ നല്‍കിയ ഐപിഎസ് ഓഫീസര്‍ക്ക് അഭിനന്ദനപ്രവാഹം.  90 കാരനായ അബ്ദുള്‍ റഹ്മാന്‍ എന്ന കടല  വില്‍പനക്കാരനാണ് ശ്രീനഗര്‍ എസ്എസ്പി സന്ദീപ് ചൗധരി സഹായവുമായെത്തിയത്. മരണാന്തര ചടങ്ങുകള്‍ക്കായി അബ്ദുള്‍ റഹ്മാന്‍ കൈവശം സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

ശനിയാഴ്ചയായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ കള്ളന്മാര്‍ മര്‍ദിക്കുകയും ഒരുലക്ഷം രൂപ കവരുകയുമായിരുന്നു.
ശ്രീനഗറിലെ ബൊഹരി കദല്‍ മേഖലയില്‍ റോഡരികില്‍  കടല വില്‍പന നടത്തിയാണ് ഉപജീവനം നടത്തിയത്. മരണാനന്തര ചടങ്ങുകള്‍ക്കു വേണ്ടി അബ്ദുള്‍ റഹ്മാന്‍ സൂക്ഷിച്ചിരുന്ന പണമാണ് കള്ളന്മാര്‍ കവര്‍ന്നത്. നഷ്ടപ്പെട്ടാലോ എന്നു ഭയന്ന് അബ്ദുള്‍ റഹ്മാന്‍ കൈവശമായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

അബ്ദുള്‍ റഹ്മാനുണ്ടായ ദുരനുഭവം അറിഞ്ഞതോടെ സന്ദീപ് ചൗധരി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് സ്വന്തം കയ്യില്‍നിന്ന് ഒരുലക്ഷം രൂപ അബ്ദുള്‍ റഹ്മാന് അദ്ദേഹം സമ്മാനിക്കുകയും ചെയ്തു. സംഭവം അറിഞ്ഞതോടെ സന്ദീപിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com