വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പരാതിയുമായി യുവതി; 10 മാസത്തിനിടെ ബിജെപി എംഎൽഎക്കെതിരേ രണ്ടാമത്തെ കേസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പരാതിയുമായി മറ്റൊരു യുവതി; 10 മാസത്തിനിടെ ബിജെപി എംഎൽഎക്കെതിരേ രണ്ടാമത്തെ കേസ്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ജയ്പുർ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ രാജസ്ഥാനിലെ ബിജെപി എംഎൽഎക്കെതിരേ കേസ്. ബിജെപി എംഎൽഎ പ്രതാപ് ഭീലിനെതിരേയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ 10 മാസത്തിനിടെ ഭീലിനെതിരേ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ പീഡന കേസാണിത്. ഗോഗുണ്ട മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ഭീൽ.

ജോലി ശരിയാക്കി തരാമെന്ന് ഉറപ്പു നൽകിയ ശേഷം വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പ്രതാപ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. അംബമാത പൊലീസ് സൂപ്രണ്ടിനാണ് യുവതി പരാതി നൽകിയത്.

കഴിഞ്ഞ മാർച്ചിലും എംഎൽഎക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ തന്നെയായിരുന്നു അന്നും കേസെടുത്തത്.

ജോലി അന്വേഷിച്ചെത്തിയ ശേഷം എംഎൽഎ നിരന്തരം ഫോണിൽ വിളിക്കുകയും വീട്ടിലെത്തി പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു യുവതിയുടെ പരാതി. ഈ കേസിൽ സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് ഇപ്പോൾ രണ്ടാമത്തെ പരാതിയിലും കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com