കനത്ത മഴയില്‍ വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞുവീണു; വെല്ലൂരില്‍ 4 കുട്ടികള്‍ ഉള്‍പ്പടെ 9 പേര്‍ മരിച്ചു

അഞ്ച് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്
കനത്ത മഴയില്‍ തകര്‍ന്ന വീട്‌
കനത്ത മഴയില്‍ തകര്‍ന്ന വീട്‌

ചെന്നൈ: കനത്ത മഴയില്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു. അഞ്ച് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടത് മുന്നറിയിപ്പ് അവഗണിച്ച് വീടിനുള്ളില്‍ കഴിഞ്ഞവരാണ്.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വീടിന് സമീപത്തെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഈ കുടുംബത്തിനോട് മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ക്യാംപിലേക്ക് മാറാന്‍ ഇവര്‍ തയ്യാറായില്ല. അപകടത്തില്‍ ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടുവയസുള്ള കുട്ടിയും ഉണ്ട്. ഒന്‍പത്് പേര്‍ പരിക്കേറ്റ് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

മിസ്ബ ഫാത്തിമ, അനീസ ബീഗം, റൂഹി നാസ്, കൗസര്‍, തന്‍സീല, അഫീറ, മണ്ണുല, തേമേഡ്, അഫ്ര എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് അപകടത്തില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. കുടുങ്ങികിടക്കുന്നവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. 9 പേരുടെ മരണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി എംകെ സ്്റ്റാലിന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com