കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കേ 10 വയസുകാരനെ പുലി കടിച്ചുകൊന്നു

മധ്യപ്രദേശില്‍ 10വയസുകാരനെ പുലി കടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ 10വയസുകാരനെ പുലി കടിച്ചുകൊന്നു. കൂട്ടുകാര്‍ക്കൊപ്പം റോഡിന് സമീപം കളിച്ചുകൊണ്ടിരിക്കേ, പുലി ആക്രമിക്കുകയായിരുന്നു. പുലി കുട്ടിയെ കടിച്ചെടുത്ത് കൊണ്ട് പോകുകയായിരുന്നു.

സിയോണി ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. പത്തുവയസുള്ള ആദിവാസി കുട്ടിയെയാണ് പുലി കടിച്ചുകൊന്നത്. കാടിനോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രത്തില്‍ റോഡിന് സമീപം കൂട്ടുകാരുമൊന്നിച്ച് കളിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് പുലി കുട്ടിയെ ആക്രമിച്ചത്. പുലി കുട്ടിയെ കടിച്ചെടുത്ത് കടന്നുകളഞ്ഞു. പുലിയെ കണ്ട് ഭയന്ന മറ്റു കുട്ടികള്‍ ഓടിമറഞ്ഞു.

വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പുലിയെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അതിനിടെ ഒരാള്‍ക്ക് പരിക്കേറ്റതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com