സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, കൊല്ലുമെന്ന് ഭീഷണി; കാമുകിയുടെ പരാതിയിൽ മുൻ മിസ്റ്റർ വേൾഡ് അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 08:15 AM  |  

Last Updated: 23rd November 2021 08:15 AM  |   A+A-   |  

r_manikandan

ആർ മണികണ്ഠൻ/ചിത്രം: ഫേസ്ബുക്ക്

 

ചെന്നൈ: അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിന് മുൻ മിസ്റ്റർ വേൾഡ് വിജയിക്കെതിരെ പരാതിയുമായി യുവതി. രണ്ട് തവണ മിസ്റ്റർ വേൾഡ് വിജയിയായ ആർ മണികണ്ഠനെ(29)തിരെയാണ് യുവതി പരാതി നൽകിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

സെലിബ്രിറ്റികളുടെയടക്കം ഫിറ്റനസ് ട്രെയ്നർ ആയ മണികണ്ഠൻ സ്വന്തമായി ജിം നടത്തുകയാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം ഒരുവർഷമായി ഇയാൾ ഒന്നിച്ചുതാമസിക്കുകയാണ്. ഇതിനിടെ അനുവാദമില്ലാതെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയെന്നും പരസ്ത്രീബന്ധം ചോദ്യം ചെയ്തപ്പോൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണു യുവതിയുടെ പരാതി. മണികണ്ഠന്റെ ഫോണിൽ മറ്റു സ്ത്രീകൾക്കൊപ്പമുള്ള വിഡിയോകൾ കണ്ടതിന് പിന്നാലെ ഇതേക്കുറിച്ച് ചോദിക്കുകയായിരുന്നു യുവതി. എന്നാൽ ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഒടുലിൽ ഇൻസ്റ്റ​ഗ്രാമിലൂടെ യുവതി സംഭവിച്ചകാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. 

നാലുതവണ മിസ്റ്റർ തമിഴ്നാട് കിരീടവും ചെന്നൈ സ്വദേശിയായ മണികണ്ഠൻ നേടിയിട്ടുണ്ട്.