അച്ഛന്‍ എസ് യുവി മുന്നോട്ടെടുത്തു; കാറിന്റെ അടിയില്‍പ്പെട്ട് നാലു വയസുകാരന് ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 10:13 PM  |  

Last Updated: 24th November 2021 10:13 PM  |   A+A-   |  

car accident

പ്രതീകാത്മക ചിത്രം

 

ഹൈദരാബാദ്: അച്ഛന്‍ മുന്നോട്ടെടുത്ത എസ് യുവിയുടെ അടിയില്‍പ്പെട്ട് നാലുവയസുകാരന് ദാരുണാന്ത്യം. കാറിന് മുന്നില്‍ കുട്ടിയുള്ള കാര്യം അറിയാതെ അച്ഛന്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 

ഹൈദരാബാദിലെ എല്‍ബി നഗറിലാണ് സംഭവം. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന സാത്വിക് എന്ന 4 വയസ്സുകാരനാണ് അപകടത്തില്‍പ്പെട്ടത്. 
സാത്വികിന്റെ പിതാവ് ഇവര്‍ താമസിക്കുന്ന അപാര്‍ട്‌മെന്റിന്റെ സെക്യൂരിറ്റ് ഗാര്‍ഡായി ജോലി ചെയ്യുന്നയാളാണ്. അവിടെ വെച്ചാണ് അപകടം നടക്കുന്നത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. 

അപാര്‍ട്‌മെന്റിന്റെ പുറത്ത് വെച്ചാണ് ലക്ഷ്മണ്‍ കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുത്തതും മറ്റൊരു കുട്ടിക്കൊപ്പം കളിക്കുന്നതിനായി സാത്വിക് ഗേറ്റിനടുത്തേക്ക് ഓടിയതും ഒരുമിച്ചായിരുന്നു. കാറിന്റെ അടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ  ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.