അടിതെറ്റിയാൽ സിംഹത്തിന്റെ മുന്നിലേക്ക്, മൃഗശാലയിലെ സിംഹക്കോട്ടയിൽ കുടുങ്ങി യുവാവ്; ഒടുവിൽ രക്ഷപ്പെടുത്തി, വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 11:05 AM  |  

Last Updated: 24th November 2021 11:07 AM  |   A+A-   |  

Man_rescued_from_lion_enclosure

വിഡിയോ സ്ക്രീൻഷോട്ട്

 

ഹൈദരാബാദ്: ആഫ്രിക്കൻ സിംഹത്തിന്റെ മുന്നിൽ അകപ്പെട്ട 31കാരനെ രക്ഷപ്പെടുത്തി. ഹൈദരാബാദിലെ നെഹ്​റു സുവോളജിക്കൽ പാർക്കിൽ സിംഹത്തിന്റെ ഗുഹക്ക്​ സമീപ​ത്തെ പാറക്കല്ലിലേക്ക്​ യുവാവ്​ ചാടിക്കയറുകയായിരുന്നു. ജി സായ്​കുമാർ എന്ന യുവാവാണ്​ സിംഹത്തിന്​ മുന്നിൽ അകപ്പെട്ടത്​. 

ജീവനക്കാർക്കല്ലാതെ മറ്റാർക്കും പ്രവേശനമില്ലാത്ത പാറക്കല്ലുകൾ കൊണ്ടുതീർത്ത മതിൽക്കെട്ടിനകത്താണ് യുവാവ് കടന്നത്. ഒരു പാറക്കൂട്ടത്തിനു മുകളിൽ സായ്കുമാർ ഇരിക്കുന്നതും തൊട്ടുതാഴെ സിംഹം അയാളെ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. അടിതെറ്റിയാൽ സിംഹത്തിന്റെ മുന്നിലേക്കാകും യുവാവിന്റെ വീഴ്​ച. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റുള്ളവർ ജീവനക്കാരെ വിവരം അറിയിച്ചു. ആളുകൾ യുവാവിനോട് ആക്രോശിക്കുന്നതും സൂക്ഷിക്കാൻ പറയുന്നതും സഹായത്തിനായി വിളിക്കുന്നതും വിഡിയോയിൽ കേൾക്കാം. യുവാവിനെ മൃഗശാല ജീവനക്കാർ രക്ഷപ്പെടുത്തി പിടികൂടി ബഹദൂർപുര പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചെന്ന് നെഹ്രു സുവോളജിക്കൽ പാർക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.