ബ്രാ സൈസും അരക്കെട്ടിന്റെ വലുപ്പവുമടക്കം കൃത്യമായിരിക്കണം; 18-26നും ഇടയിലുള്ള വധുവിനെ തേടി വിവാഹപരസ്യം, വിമർശനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 01:31 PM  |  

Last Updated: 24th November 2021 01:31 PM  |   A+A-   |  

630656-wedding

പ്രതീകാത്മക ചിത്രം

 

വിചിത്രമായ ആവശ്യങ്ങളുമായി മാട്രിമോണി പേജിൽ പോസ്റ്റ് ചെയ്ത വിവാഹ പരസ്യത്തിന് നേരെ വിമർശനം. ഭാവി വധുവിന്റെ മാറിടങ്ങളുടെ വലുപ്പമടക്കം കൃത്യമായ അളവുകൾ പറഞ്ഞുകൊണ്ടാണ് പരസ്യം എത്തിയത്. ഏകദേശം 13 ഡിമാൻഡ് നിരത്തിയാണ് വധുവിനെ തേടിയുള്ള പോസ്റ്റ്. 

'യാഥാസ്ഥിതിക', 'ലിബറൽ,' 'പ്രോ-ലൈഫ്' തുടങ്ങിയ മൂല്യങ്ങൾ ഉള്ള പെണ്ണായിരിക്കണം എന്ന് പറ‍ഞ്ഞുതുടങ്ങുന്ന പോസ്റ്റിൽ ബ്രായുടെയും കാലുകളുടെയും വലുപ്പമടക്കമുള്ള ആവശ്യങ്ങൾ നിരത്തിയിട്ടുണ്ട്. പങ്കാളി മാനിക്യൂർ/പെഡിക്യൂർ ചെയ്യുകയും സാമാന്യം വൃത്തിയുള്ളവളുമായിരിക്കണം എന്നും പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

വസ്ത്രധാരണം 80% കാഷ്വലും 20% ഫോർമലുമായിരിക്കണം, എന്നാൽ കിടക്കയിൽ വസ്ത്രങ്ങൾ ധരിക്കണം. വിശ്വാസിക്കാൻ കഴിയുന്നവളും സത്യസന്ധയും ആയിരിക്കണം, സിനിമകളിലും റോഡ് യാത്രകളോടും താത്പര്യം വേണം കുടുംബകാര്യങ്ങളിലും ശ്രദ്ധ വേണം. വധുവിന് 18-26 വയസ്സ് പ്രായം വരെയാകാം എന്നും പോസ്റ്റിൽ പറയുന്നു. പരസ്യത്തിനൊപ്പമുള്ള ഇയാളുടെ സ്വകാര്യ വിവരങ്ങളില്‍ ഹിന്ദു അഗര്‍വാള്‍ എന്നും അഞ്ചടി അഞ്ചിഞ്ച് ഉയരമെന്നും നല്‍കിയിട്ടുണ്ട്. ബെറ്റർഹാഫ് എന്ന മാട്രിമോണിയൽ പേജിലാണ് ഇത്തരത്തിലൊരു പരസ്യം എത്തിയത്.