റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലയാക്കണമെന്ന് മന്ത്രി; വിവാദം; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 05:51 PM  |  

Last Updated: 25th November 2021 08:26 AM  |   A+A-   |  

rajendra_sing

രാജേന്ദ്ര് സിങ് ഗുഡ

 

ജയ്പൂര്‍: വിവാദ പ്രസ്താവനയുമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാജസ്ഥാന്‍ മന്ത്രി രാജേന്ദ്ര് സിങ് ഗുഡ. സംസ്ഥാനത്തെ റോഡുകള്‍ നടി കത്രീന കൈഫിന്റെ കവിള്‍ത്തടം പോലെയാക്കണമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കോണ്‍ഗ്രസ് എംഎല്‍എ മണ്ഡലമായ ഉദയ്പൂര്‍വതിയില്‍ ജനങ്ങളുമായി സംസാരിക്കുന്നതിനിടെ നാട്ടുകാര്‍ റോഡിന്റെ ശോച്യാവസ്ഥ ഗുഡയെ അറിയിക്കുന്നു. റോഡ് നന്നാക്കണമെന്ന ആവശ്യവും അവര്‍മന്ത്രിക്ക് മുന്‍പാകെ പറയുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ മന്ത്രി പിഡബ്ല്യുഡി ചീഫ് എന്‍ജിനിയറോട് തന്റെ മണ്ഡലത്തിലെ റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാക്കണമെന്ന് പറയുകയും ചെയ്യുന്നു.

്മന്ത്രിയുടെ ഈ പരാമര്‍ശം ജനക്കൂട്ടം കൈയടികളോടെയാണ് വരവേറ്റത്. ആവേശത്താല്‍ മന്ത്രി പരാമര്‍ശം ആവര്‍ത്തിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. നേരത്തെ ബീഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെ മിനുസമാര്‍ന്നതാക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും പറഞ്ഞിരുന്നു.