പുലിയും മാന്‍കുട്ടിയും നേര്‍ക്കുനേര്‍; പിന്നെ സംഭവിച്ചത്- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 02:15 PM  |  

Last Updated: 26th November 2021 02:15 PM  |   A+A-   |  

leopard attack

മാന്‍കുട്ടിയെ ഉപദ്രവിക്കാതെ പുലി സ്‌നേഹം പ്രകടിപ്പിക്കുന്ന ദൃശ്യം

 

ഇരയെ വേട്ടയാടുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന വന്യമൃഗമാണ് പുലി. മരത്തിന്റെ മുകളിലായാലും എവിടെയായായും ഇരയെ പിടികൂടുന്നതില്‍ പുലിക്ക് പ്രത്യേക കഴിവുണ്ട്. പുഴയില്‍ ചാടി മുതലയെ പിടികൂടുന്ന പുലിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

ഇതില്‍ നിന്ന് വ്യത്യസ്തമായ പുലിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. മാന്‍കുട്ടിയെ ഉപദ്രവിക്കാതെ വെറുതെ വിടുകയാണ് പുലി. കുഞ്ഞുങ്ങളെ കാണുമ്പോഴുള്ള വാത്സല്യമാണ് പുലി ഇവിടെ പ്രകടിപ്പിക്കുന്നത്. മാന്‍കുട്ടിയെ ഉപദ്രവിക്കാതെ പുലി സ്‌നേഹം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.