ബസില്‍ യാത്രക്കാര്‍ക്കൊപ്പം കൂറ്റന്‍ പെരുമ്പാമ്പ്; യാത്ര ചെയ്തത് 250 കിലോമീറ്റര്‍!

ബസില്‍ യാത്രക്കാര്‍ക്കൊപ്പം 14 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ്
പാമ്പിനെ പികൂടുന്നതിന്റെ വിഡിയോ ദൃശ്യം
പാമ്പിനെ പികൂടുന്നതിന്റെ വിഡിയോ ദൃശ്യം

ജയ്പുര്‍: ബസില്‍ യാത്രക്കാര്‍ക്കൊപ്പം 14 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ്. ഉദയ്പുരില്‍ നിന്നു മുംബൈയിലേക്കു പോയ ബസിലാണ്, അപ്രതീക്ഷിത യാത്രികന്‍ കടന്നുകൂടിയത്. 

അഹമ്മദാബാദില്‍ എത്തുംവരെ പാമ്പ് ബസില്‍ ഉള്ള വിവരം ആരും അറിഞ്ഞില്ല. അപ്പോഴേക്കും പാമ്പുമായി ബസ് 250 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. അഹമ്മദാബാദിനു സമീപം ഒരു ധാബയില്‍ ബസ് നിര്‍ത്തിയപ്പോഴാണ് യാത്രക്കാരില്‍ ഒരാള്‍ പാമ്പിനെ കണ്ടത്. ഇയാള്‍ ഭയന്നു നിലവിളിച്ചതോടെയാണ് മറ്റു യാത്രക്കാര്‍ വിവരം അറിഞ്ഞത്.

പാമ്പിനെ കണ്ടതോടെ ബസില്‍നിന്നിറങ്ങാന്‍ യാത്രക്കാര്‍ തിക്കും തിരക്കുമായി. ഇതിനിടെ ഏതാനും ചെറുപ്പക്കാര്‍ സീറ്റുകള്‍ക്കിടയില്‍നിന്നു പാമ്പിനെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. അര മണിക്കൂര്‍ ശ്രമിച്ചാണ് പാമ്പിനെ പിടികൂടി ബസില്‍നിന്നു പുറത്ത് എത്തിച്ചത്. പാമ്പിനെ ഇവര്‍ സുരക്ഷിതമായി കാട്ടിലേക്കു തുറന്നുവിട്ടു. 

പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ ചില യാത്രക്കാര്‍ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചു. 

ഉദയ്പുരില്‍നിന്നു പുറപ്പെടും മുമ്പു തന്നെ പാമ്പ് ബസില്‍ കയറിക്കൂടിയിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. സീറ്റിനിടയില്‍ മറഞ്ഞിരുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ഇരുന്നൂറ്റമ്പത് കിലോമീറ്റര്‍ യാത്ര ചെയ്തിട്ടും പാമ്പ് കാര്യമായി അനക്കമൊന്നുമില്ലാതെ സീറ്റിനടിയില്‍ തന്നെ ഇരുന്നു എന്നത് അതിശയകരമാണെന്ന് യാത്രക്കാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com