'സ്വര്‍ണ്ണമാനുകള്‍', അപൂര്‍വ്വ കാഴ്ച- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച കാടിന്റെ സൗന്ദര്യം നിറഞ്ഞ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്
സൂര്യപ്രകാശത്തില്‍ മാനുകള്‍ തിളങ്ങുന്നു
സൂര്യപ്രകാശത്തില്‍ മാനുകള്‍ തിളങ്ങുന്നു

കാട്ടിലെ ചില കാഴ്ചകള്‍ പലപ്പോഴും അത്ഭുതം തോന്നിപ്പിക്കുന്നതാണ്. പ്രകൃതിഭംഗിക്ക് പുറമേ മൃഗങ്ങളുടെ ചില അപൂര്‍വ്വ കാഴ്ചകളും ആസ്വദിക്കാനാണ് ചിലര്‍ കാട് കാണാന്‍ ഇറങ്ങുന്നത്. ഇപ്പോള്‍ അത്തരത്തില്‍ കണ്ണിന് കുളിര്‍മ പകരുന്ന ഒരു കാഴ്ചയാണ് സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച കാടിന്റെ സൗന്ദര്യം നിറഞ്ഞ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് മാനുകളാണ് വീഡിയോയിലെ താരങ്ങള്‍. 

സൂര്യകിരണങ്ങളേറ്റ് മാനുകള്‍ സ്വര്‍ണ്ണമാനുകളെ പോലെ തിളങ്ങുന്നതാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം. ഇതോടൊപ്പം സൂര്യന്റെ പ്രകാശത്തില്‍ കാട് വെട്ടി തിളങ്ങുക കൂടി ചെയ്തതോടെ വീഡിയോ ഏറെ ആകര്‍ഷണീയമായിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com