വിവാഹം കഴിഞ്ഞ് മടങ്ങി; ബൈക്കില്‍ സഞ്ചരിച്ച 5 പേര്‍ ട്രക്കിടിച്ച് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 02:55 PM  |  

Last Updated: 29th November 2021 02:55 PM  |   A+A-   |  

road accident

പ്രതീകാത്മക ചിത്രം

 

പ്രയാഗ്‌രാജ്: ബൈക്കില്‍ സഞ്ചരിച്ചിരുന്ന അഞ്ച് പേര്‍ ട്രക്കിടിച്ച് മരിച്ചു. അപകടത്തില്‍ മരിച്ചവരില്‍ നാലുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഉത്തര്‍പ്രദേശിലെ നവാബ്ഗഞ്ച് മേഖലയിലാണ് അപകടം ഉണ്ടായത്. അഞ്ച് പേര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ട്രക്ക് ഇടിക്കുകയായിരുന്നു.

വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. 60കാരനായ രാം സരണ്‍പാല്‍, അദ്ദേഹത്തിന്റെ മകന്‍ ലാല്ലുപല്‍, സമയ് പാല്‍ പേരക്കുട്ടിയായ അര്‍ജുന്‍ പാല്‍, അയല്‍വാസിയായ ചാന്ദര്‍ പാല്‍ എന്നിവരാണ് മരിച്ചത്.

നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു.