എ, ബി, ആര്‍എച്ച് പ്ലസ് രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യത: പഠനറിപ്പോര്‍ട്ട് 

എ, ബി, ആര്‍ എച്ച് പ്ലസ് എന്നി രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എ, ബി, ആര്‍ എച്ച് പ്ലസ് എന്നി രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്. ഒ, എബി, ആര്‍എച്ച് നെഗറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് ഇതിനുള്ള സാധ്യത കുറവാണെന്നും സര്‍ ഗംഗാ റാം ആശുപത്രിയുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യം പുതിയ വൈറസ് വകഭേദത്തിന്റെ ഭീഷണിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രോണ്ടിയേഴ്‌സ് ഇന്‍ സെല്ലുല്ലാര്‍ ആന്റ് ഇന്‍ഫക്ഷന്‍ മൈക്രോബയോളജി എന്ന ജേര്‍ണലില്‍ പഠന റിപ്പോര്‍ട്ട് വന്നത്. ബി രക്തഗ്രൂപ്പുകാരില്‍ പുരുഷന്മാര്‍ക്കാണ് സ്ത്രീകളെ അപേക്ഷിച്ച് രോഗം വരാന്‍ കൂടുതല്‍ സാധ്യത. 60 വയസിന് താഴെയുള്ളവരില്‍ എബി രക്ത ഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ രോഗം തീവ്രമാകാനോ, മരണകാരണത്തിനോ രക്തഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എ, ആര്‍എച്ച് പ്ലസ് രക്തഗ്രൂപ്പുകാര്‍ രോഗമുക്തി നേടാന്‍ സമയമെടുക്കുന്നുണ്ട്. എന്നാല്‍ ഒ, ആര്‍എച്ച് നെഗറ്റീവ് എന്നി രക്തഗ്രൂപ്പുകാര്‍ എളുപ്പത്തില്‍ രോഗമുക്തി നേടുന്നതായാണ് കണ്ടുവരുന്നതെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കോവിഡും ബ്ലഡ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വ്യക്തത കിട്ടുന്നതിന് വിശദമായ പഠനം ഇനിയും ആവശ്യമാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ചെയര്‍മാന്‍ ഡോ. വിവേക് രഞ്ജന്‍ പറയുന്നു. 2586 കോവിഡ് രോഗികളിലാണ് ആശുപത്രി പഠനം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com