രാത്രിയിലും രക്ഷാപ്രവര്‍ത്തനം; 15 അടി താഴ്ചയുള്ള കുഴിയില്‍ വീണ കൊമ്പനെ കരയ്‌ക്കെത്തിച്ചു; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th October 2021 08:42 PM  |  

Last Updated: 04th October 2021 08:42 PM  |   A+A-   |  

Elephant That Fell into Deep Pit

കുഴിയില്‍ വീണ ആന

 

മയൂര്‍ബഞ്ച്‌: പതിനഞ്ച് അടി താഴ്ചയുള്ള കുഴിയില്‍ വീണ ആനയെ വനം വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ആനയെ രക്ഷപ്പെടുത്തിയത്. ജെസിബി ഉപയോഗിച്ച് സമീപത്ത് വലിയ കുഴിയെടുത്താണ് ആനയെ രക്ഷിച്ചത്. ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രി ആനകള്‍ കൂട്ടത്തോടെ മയൂര്‍ബഞ്ചിലെത്തിയിരുന്നു. ആനകള്‍ തിരികെ കാട്ടിലേക്ക് പോകുന്നതിനിടെ ഇത് കണ്ട നാട്ടുകാര്‍ പരിഭ്രാന്തരായി ഓടുകയും ചെയ്തു. അതിനിടെയാണ് കൂട്ടത്തിലൊരാന 15 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണത്. 

വെള്ളിയാഴ്ച രാത്രി കുഴിയില്‍ വീണയെ ആനയെ ശനിയാഴ്ച വൈകീട്ടോടെയാണ് കരയ്‌ക്കെത്തിക്കാനായത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് ഒരുകുട്ടിയാനയും കുഴിയില്‍ വീണിരുന്നു. അന്നും ജെസിബി ഉപയോഗിച്ച് അതിസാഹസികമായാണ് ആനക്കുട്ടിയെ കരയ്‌ക്കെത്തിച്ചത്.