യുവതിയെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി; സുഹൃത്തിനും സഹോദരനുമൊപ്പം കിടക്കാന്‍ വിസമ്മതിച്ചു; കുത്തിവീഴ്ത്തി കാമുകന്‍; അറസ്റ്റ്

സുഹൃത്തിനും സഹോദരനുമൊപ്പം കിടക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകിക്ക് യുവാവിന്റെ ക്രൂരമര്‍ദ്ദനം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൊഹാലി: സുഹൃത്തിനും സഹോദരനുമൊപ്പം കിടക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകിക്ക് യുവാവിന്റെ ക്രൂരമര്‍ദ്ദനം. കാമുകന്‍ യുവതിയെ ഒരു ഹോട്ടലില്‍ എത്തിക്കുകയും അവിടെവച്ച് ഇരുവര്‍ക്കുമൊപ്പം കിടക്കപങ്കിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗുരുഗ്രാമിലെ നയാഗാവിലാണ് സംഭവം.

നയാഗാവില്‍ താമസിക്കുന്ന യുവതിയുടെ കാമുകന്‍ തൊഴില്‍ രഹിതനാണ്. യുവതി ഗുരുഗ്രാമിലെ ഒരുസ്വകാര്യകമ്പനിയിലെ ജീവനക്കാരിയാണ്. ശനിയാഴ്ച യുവതി കാമുകനൊപ്പം ഹോട്ടലില്‍ പോയിരുന്നതായും ആ സമയത്ത് യുവാവ് മദ്യലഹരിയിലായിരുന്നെന്നും മുറിക്ക് പുറത്തുകാത്തുനിന്ന് സഹോദരനും സുഹൃത്തിനുമൊപ്പം കിടക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇത് വിസമ്മതിച്ചപ്പോള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് യുവതിയെ കുത്തുകയായിരുന്നു.  ബോധരഹിതയായ യുവതിയെ ഹോട്ടിലിന് പുറത്ത് ഉപേക്ഷിച്ച് കാമുകന്‍ കടന്നകളയുകയായിരുന്നു.

ഞായറാഴ്ച രാവിലെ നാട്ടുകാര്‍ യുവതി സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com