സിനിമാ രംഗങ്ങളെ വെല്ലും, തട്ടിക്കൊണ്ടുപോകുന്നതിനിടെ കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറി; അക്രമികളെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥന്റെ ധീരത

തമിഴ്‌നാട്ടില്‍ സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന രീതിയില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ പിടികൂടി പൊലീസ് കോണ്‍സ്റ്റബിള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന രീതിയില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ പിടികൂടി പൊലീസ് കോണ്‍സ്റ്റബിള്‍. ഓടുന്ന കാറിന്റെ ബോണറ്റിലേക്ക് എടുത്തുചാടി കോണ്‍സ്റ്റബിള്‍ കാണിച്ച ധീരതയാണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ പിടികൂടാന്‍ സഹായിച്ചത്.

ചെന്നൈയിലാണ് സംഭവം. ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയ സംഘത്തെയാണ് പൊലീസ് ഒരുക്കിയ കെണിയില്‍ വീഴ്ത്തിയത്.ബിസിനസുകാരനെ വിട്ടയയ്ക്കുന്നതിന് 25ലക്ഷം രൂപയാണ് മോചനദ്രവ്യമായി സംഘം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മോചനദ്രവ്യം കൈമാറാന്‍ നിശ്ചയിച്ച സ്ഥലത്താണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ കുടുക്കാന്‍ പൊലീസ്് കെണിയൊരുക്കിയത്.

മുന്‍കൂട്ടി പറഞ്ഞത് അനുസരിച്ച് സംഭവ സ്ഥലത്തെത്തിയ അക്രമി സംഘം സഞ്ചരിച്ച കാര്‍ നിര്‍ത്താന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രമിച്ചു.  എന്നാല്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ല.ഉടന്‍ തന്നെ കോണ്‍സ്റ്റബിള്‍ വാഹനത്തിന്റെ ബോണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. തുടര്‍ന്ന് കിലോമീറ്ററുകളോളം പൊലീസ് പിന്തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com