വ്യാജ കോളര്‍ ഐഡി ആപ്പ്; കെണിയില്‍ വീണ് പെണ്‍കുട്ടികളും അധ്യാപികമാരും;  മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍; ബിടെക് വിദ്യാര്‍ഥി അറസ്റ്റില്‍

പ്രമുഖ സ്‌കൂളിലെ അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഡല്‍ഹിയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തൊന്‍പതുകാരനായ മഹാവീര്‍ ആണ് അറസ്റ്റിലായാത്.

പറ്റ്‌ന സ്വദേശിയായ മഹാവീര്‍ ഖരഗ്പൂര്‍ ഐഐടിയിലെ ബിടെക് വിദ്യാര്‍ഥിയാണ്. ഇയാള്‍ അന്‍പതിലേറെ പെണ്‍കുട്ടികളെയും അധ്യാപികമാരെയും ശല്യപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കോളര്‍ ഐഡി വ്യാജമായി കാണിക്കാനുള്ള ആപ്പും ശബ്ദം മാറ്റാന്‍ കഴിയുന്ന ആപ്പും ഉപയോഗിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളും അധ്യാപികമാരുമായി ബന്ധം സ്ഥാപിച്ചത്.

അതിന് പിന്നാലെ ഇവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അവരുടെ പേരില്‍ തന്നെ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതില്‍ പോസ്റ്റ് ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും പ്രതി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് മെസേജുകള്‍ അയച്ചതായും വിവിധ അന്താരാഷ്ട്രനമ്പറുകളില്‍ നിന്ന് വിളിച്ചാണ് അധ്യപകരെ ശല്യപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com