നവോദയ ആറാം ക്ലാസ് പ്രവേശന പരീക്ഷ: ഓൺലൈൻ അപേക്ഷ നവംബർ 30നകം 

മലയാളം, ഇംഗ്ലീഷ്​, ഹിന്ദി, തമിഴ്​, കന്നട ഭാഷകളിൽ പരീക്ഷയെഴുതാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2022-23 വർഷത്തെ ആറാം ക്ലാസ്സിലേക്കുള്ള സെലക്​ഷൻ ടെസ്​റ്റ്​ ഏപ്രിൽ 30ന്​ ദേശീയതലത്തിൽ നടത്തും. ടെസ്​റ്റിൽ പങ്കെടുക്കുന്നവർ​ അപേക്ഷ ഓൺലൈനായി നവംബർ 30നകം സമർപ്പിക്കണം.  മലയാളത്തിലും ഇംഗ്ലീഷ്​, ഹിന്ദി, തമിഴ്​, കന്നട ഭാഷകളിലും പരീക്ഷയെഴുതാം.

ബുദ്ധിപരീക്ഷ, ഗണിതശാസ്​ത്രം, ഭാഷാശേഷി എന്നിവയിലായി 80 ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക. ഒബ്​ജക്​ടിവ്​ മാതൃകയിലായിരിക്കും പരീക്ഷ. ആകെ 100 മാർക്കിനാണിത്​. അപേക്ഷാഫോമും വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസും http://www.navodaya.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്​. ഏപ്രിൽ 30 ഞായറാഴ്​ച രാവിലെ 11.30 മുതൽ ഉച്ചക്ക്​ 1.30 വരെയാണ്​ പരീക്ഷ. 

പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ 2009 മേയ്​ ഒന്നിന്​ മുമ്പോ 2013 ഏപ്രിൽ 30ന്​ ശേഷമോ ജനിച്ചവരാകരുത്​. അതത്​ ജില്ലയിലെ സർക്കാർ/എയ്​ഡഡ്​/അംഗീകൃത സ്​കൂളിൽനിന്നും 2021-22 വർഷം അഞ്ചാം ക്ലാസ്​ പാസായിരിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com