ഓപ്പറേഷന്‍ തീയേറ്ററില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th October 2021 06:39 PM  |  

Last Updated: 10th October 2021 08:00 PM  |   A+A-   |  

rape

ഫയല്‍ ചിത്രം

 

ചണ്ഡിഗഡ്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി  പരാതി. പഞ്ചാബിലെ ഭത്തിന്‍ഡ നഗരത്തിലാണ് സംഭവം. സംഭവത്തിന് പിന്നാലെ യുവതിയെ മെഡിക്കല്‍ പരിശോധന നടത്തിയതായും മൊഴി രേഖപ്പെടുത്തിയതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ശസ്ത്രക്രിയയ്ക്കായാണ് ആശുപത്രിയിലെത്തിയതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഒക്ടോബര്‍ നാലിനായിരുന്നു ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് യുവതിയെ ബോധം കെടുത്തിയ ശേഷം ആറ് ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.

തന്നെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ കാര്യം ഡോക്ടര്‍മാരെ അറിയിക്കാതെയാണ്‌ പൊലീസില്‍ പരാതി നല്‍കിയതെന്ന്‌
യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.