കശ്മീരിൽ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th October 2021 01:15 PM  |  

Last Updated: 11th October 2021 02:04 PM  |   A+A-   |  

5 army personnel killed in encounter

ഫയല്‍ ചിത്രം

 

കശ്മീര്‍ : ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ അടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. 

രജൗരി സെക്ടറിലെ പിര്‍ പാഞ്ചാല്‍ മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.

സുരങ്കോട്ട് മേഖലയിലെ കൃഷ്ണ ഘാട്ടി സെക്ടറിന് സമീപം ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു.  തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. 

തിങ്കളാഴ്ച രാവിലെ, ബന്ദിപ്പോറയിൽ ഒരു ലഷ്കറെ –തയിബ ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചിരുന്നു.