കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

ലഖിംപുര്‍ സംഭവത്തില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍  വിട്ടു.
ആശിഷ് മിശ്ര അറസ്റ്റിലായപ്പോൾ/ എഎൻഐ
ആശിഷ് മിശ്ര അറസ്റ്റിലായപ്പോൾ/ എഎൻഐ

ലക്‌നൗ: ലഖിംപുര്‍ സംഭവത്തില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍  വിട്ടു. ഒക്ടോബര്‍ 12ന് രാവിലെ പത്തുമണി മുതല്‍ 12ന് രാവിലെ പത്ത് മണിവരെയാണ് കസ്റ്റഡിയില്‍ വിട്ടതെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ എസ്പി യാദവ് പറഞ്ഞു

ഉത്തര്‍പ്രദേശ് പൊലീസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ആശിഷിന്റെ അഭിഭാഷകന്‍ നിഷേധിച്ചു. 12 മണിക്കൂറിലേറെ ചോദ്യം ചെയ്തതായും പൊലീസിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയതായും ഇനി കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നുമായിരുന്നു ആശിഷിന്റെ അഭിഭാഷകന്റെ വാദം. 

പൊലീസ് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. പൊലീസുമായി ഒരുഘട്ടത്തിലും സഹകരിക്കാതിരുന്നിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ആശിഷ് സഹകരിച്ചില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയില്‍ വേണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. 

ഒക്ടോബര്‍ മൂന്നിന് ബന്‍ബിര്‍പുരില്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വരുന്നതറിഞ്ഞ് ലഖിംപുരില്‍ പ്രതിഷേധിക്കാനിരുന്ന കര്‍ഷകര്‍ക്കിടിയിലേക്കാണ് വാഹനമിടിച്ചു കയറ്റിയത്. ആശിഷാണ് വാഹനം ഓടിച്ചതെന്നാണ് കര്‍ഷകരുടെ ആരോപണം. ഇത് അജയ് മിശ്രയും ആശിഷും നിഷേധിക്കുകയാണ് ഉണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com