മഴ തകര്‍ത്തു പെയ്തു; വിമാനം കയറാന്‍ ട്രാക്റ്റര്‍ പിടിച്ച് യാത്രക്കാര്‍; വീഡിയോ വൈറല്‍

യാത്രക്കാര്‍ തന്നെ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടതോടെ വീഡിയോ വൈറലായി
വിമാനത്താവളത്തിലേക്ക് ട്രാക്ടറ്റര്‍ കയറുന്ന യാത്രക്കാര്‍
വിമാനത്താവളത്തിലേക്ക് ട്രാക്ടറ്റര്‍ കയറുന്ന യാത്രക്കാര്‍

ബംഗളൂരു: ബംഗളുരുവിലും കനത്ത മഴയാണ് തുടരുന്നത്. മഴയെ തുടര്‍ന്ന്  കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ സമയത്തിന് എത്താന്‍ പലര്‍ക്കും ട്രാക്റ്റര്‍ കയറേണ്ടിവന്നു. യാത്രക്കാര്‍ തന്നെ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടു.

ഇന്നലെ വൈകീട്ട് ബംഗളൂരു നഗരത്തില്‍ കനത്ത മഴയാണ് പെയ്തത്. ഇതേ തുടര്‍ന്ന്് കെംപഗൗഡ രാജ്യാന്തര വിമാനത്താവളം ഉള്‍പ്പടെയുള്ള നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി യാത്രക്കാരും വിമാനത്താവളത്തില്‍ കുടുങ്ങി. സമീപത്തുള്ള റോഡുകളിലും വെള്ളം കയറിയതിനാല്‍ യാത്രക്കാരെ ട്രാക്റ്ററിലാണ് വിമാത്താവളത്തില്‍ എത്തിച്ചത്.

കനത്ത മഴെ തുടര്‍ന്ന് പതിനൊന്ന് വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്. ബംഗളൂരുവില്‍ നിന്നുള്ള ചെന്നൈ, പൂനെ, ഹൈദരബാദ്, മംഗളൂരു, മുംബൈ, കൊച്ചി, പാനാജി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും രാത്രി വൈകിയാണ് പുറപ്പെട്ടത്. ഇന്നലെ റെക്കോര്‍ഡ് മഴയാണ് ബംഗളൂരുവില്‍ പെയ്തതെന്ന് കാലവസ്ഥാ കേന്ദ്രം അറിയിച്ചു. കെംപഗൗഡ വിമാനത്താവളത്തില്‍ 178.5 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ബെംഗളൂരു നഗരത്തില്‍ 32.6 മില്ലീമീറ്റര്‍ മഴ പെയ്തപ്പോള്‍ ബെംഗളൂരു എച്ച്എഎല്ലില്‍ 20.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

കോനപ്പന അഗ്രഹാര പ്രദേശത്ത് വെള്ളംകയറിയ വീട്ടില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ടിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാലസ് റോഡ്, ജയമഹല്‍ റോഡ്, ആര്‍ടി നഗര്‍ ഭാഗങ്ങള്‍, ഇന്ദിരാനഗര്‍, കെഐഎ എന്നിവ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വസന്ത് നഗറിലെ ജെയിന്‍ ആശുപത്രിക്കു സമീപം മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com