കോളജുകള്‍ അടുത്ത ബുധനാഴ്ച മുതല്‍ തുറക്കും, രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം: മഹാരാഷ്ട്ര സര്‍ക്കാര്‍ 

കോളജുകളില്‍ നേരിട്ടെത്താന്‍ സാഹചര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് തുടരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോളജുകള്‍ ഒക്ടോബര്‍ 20 മുതല്‍ തുറക്കുമെന്ന് സര്‍ക്കാര്‍. ക്ലാസുകളില്‍ നേരിട്ടെത്തി പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ കോളജുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. 

കോളജുകളില്‍ നേരിട്ടെത്താന്‍ സാഹചര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് തുടരണമെന്നും ഉദയ് സാമന്ത് പറഞ്ഞു. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് കോളജുകള്‍ തുറക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. 

സ്‌കൂളുകളും ആരാധനാലയങ്ങളും തുറന്നതിന് പിന്നാലെ മഹാരാഷ്ട്രയില്‍ സിനിമാ തിയറ്ററുകള്‍ക്കും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയത്. രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com